Header Ads Widget

Responsive Advertisement

പുടിനുമായി ചര്‍ച്ച നടത്തി മോദി; യുക്രൈനിലെ ഇന്ത്യക്കാരുടെ കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് റഷ്യ

റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി ഫോണിലൂടെ ആശയവിനിമയം നടത്തി. റഷ്യയും നാറ്റോയുമായി നിലനില്‍ക്കുന്ന തര്‍ക്കം എത്രയും വേഗം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. യുക്രൈനിലെ ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്ക ഇന്ത്യന്‍ പ്രധാനമന്ത്രി പുടിനുമായി പങ്കുവെച്ചു. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പ് പുടിന്‍ നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്. സത്യസന്ധവും ആത്മാര്‍ത്ഥവുമായ ഇടപെടലിലൂടെ വേണം പ്രശ്‌നം പരിഹരിക്കാനെന്നും മോദി ആവശ്യപ്പെട്ടു. ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന […]

from Twentyfournews.com https://ift.tt/3iPj4st
via IFTTT

Post a Comment

0 Comments