Header Ads Widget

Responsive Advertisement

യുക്രൈനെ വിട്ടുനൽകില്ല, അവസാനം വരെ പോരാടും; സെലെൻസ്കി

രാജ്യത്തെ വിട്ടുനൽകാൻ തയ്യാറല്ലെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. യുദ്ധം അവസാനിപ്പിക്കാൻ കിഴക്കൻ പ്രദേശങ്ങൾ വിട്ടുകൊടുക്കില്ല. ഒരിഞ്ച് പിന്നോട്ടില്ലെന്നും ഡോൺബാസ് മേഖലയിൽ മോസ്കോ സൈന്യത്തിനെതിരെ പോരാടാൻ തയ്യാറാണെന്നും സെലെൻസ്കി. CNN-ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് യുക്രൈൻ പ്രസിഡന്റ് നയം വ്യക്തമാക്കിയത്. ഡോൺബാസ് മേഖല നൽകിയാൽ കീവ് പിടിച്ചെടുക്കാൻ റഷ്യ ശ്രമിക്കില്ലെന്നതിന് യാതൊരു ഉറപ്പുമില്ല. റഷ്യൻ നേതൃത്വത്തെയും സൈന്യത്തെയും താൻ വിശ്വസിക്കുന്നില്ല. നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് രാജ്യം. ചെറുത്തുനിൽപ്പ് തുടരുമെന്നും കീവിൽ നിന്നും റഷ്യൻ സൈന്യത്തെ തുരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. […]

from Twentyfournews.com https://ift.tt/ErUGjC8
via IFTTT

Post a Comment

0 Comments