Header Ads Widget

Responsive Advertisement

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യം: കേസെടുത്ത് ബാലാവകാശ കമ്മിഷന്‍

ആലപ്പുഴ പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍. സംഭവവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മിഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. കുട്ടികളെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നത് ഗൗരവതരമാണെന്ന നിലപാടിലാണ് ബാലാവകാശ കമ്മിഷന്‍. കുട്ടിയെ പങ്കെടുപ്പിച്ച സംഘാടകര്‍ക്ക് വീഴ്ച സംഭവിച്ചെന്നാണ് ബാലാവകാശ കമ്മിഷന്റെ പ്രാഥമിക കണ്ടെത്തല്‍. സംഭവത്തില്‍ പൊലീസും കേസെടുത്തിട്ടുണ്ട്. കുട്ടിയെ റാലിയില്‍ കൊണ്ടുവന്നവര്‍ക്കും പരിപാടിയുടെ സംഘാടകര്‍ക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പൊലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. […]

from Twentyfournews.com https://ift.tt/csy0zgq
via IFTTT

Post a Comment

0 Comments