പട്രോളിങ് നടത്തുകയായിരുന്ന എക്സൈസ് സ്പെഷ്യൽ സ്ക്വാഡിനെ കാർ ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം. കാസർകോട് മഞ്ചേശ്വരത്താണ് സംഭവം. അപകടത്തിൽ സർക്കിൾ ഇൻസ്പെക്ടർ ജോയി ജോസഫ്, പ്രിവന്റീവ് ഓഫീസർ ദിവാകരൻ, എക്സൈസ് ഡ്രൈവർ ദിജിത്ത് എന്നിവർക്ക് പരുക്കേറ്റു. പ്രതികൾക്ക് നിസാര പരുക്കേയുള്ളൂ. കാറിലെത്തിയ രണ്ടംഗ സംഘം എക്സൈസ് സംഘത്തിന്റെ വാഹനത്തിൽ കാർ ഇടിച്ചു കയറ്റുകയായിരുന്നു. വാഹനത്തിൽ നിന്നും 103 ലിറ്റർ കർണാടക മദ്യം പിടിച്ചെടുത്തിട്ടുണ്ട്. ഇവർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. Read Also: റോയ് വയലാറ്റിലിന്റെ നമ്പർ 18 ഹോട്ടലിൽ […]
from Twentyfournews.com https://ift.tt/3tegHF2
via IFTTT

0 Comments