പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് ഉമ്മന്‍ചാണ്ടിയുടെ നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി സിഒടി നസീറിന്റെ കുടുംബം. നസീറിന്റെ കുടുംബം ഈ ആഗ്രഹം പറഞ്ഞപ്പോള്‍ എതിര്‍ക്കാന്‍ തോന്നിയില്ലെന്ന് ചാണ്ടി ഉമ്മന്‍ ട്വന്റിഫോറിനോട് പറഞ്ഞു. അതവരുടെ താത്പര്യവും കരുതലുമാണ്. നന്ദി പറയുന്നുവെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. 2013 ഒക്ടോബറിലാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കണ്ണൂരില്‍ വച്ച് കല്ലെറിഞ്ഞത്. ഉമ്മന്‍ചാണ്ടിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന കെ സി ജോസഫിനും ടി സിദ്ദിഖിനും കല്ലേറില്‍ പരുക്കേറ്റിരുന്നു. കേസിലെ 18ാം പ്രതിയാണ് അന്ന് […]
from Twentyfournews.com https://ift.tt/9mhEk5D
via IFTTT

0 Comments