Header Ads Widget

Responsive Advertisement

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമണം; 52കാരന് ദാരുണാന്ത്യം

തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. വാൽപ്പാറ അയ്യർപ്പാടി കോളനിയിലെ രവി(52)യാണ കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നകതിനിടെയായിരുന്നു കാട്ടാന ആക്രമണം. തേൻ ശേഖരിച്ച് വാൽപ്പാറയിൽ വിൽപ്പന നടത്തി രാത്രി തിരിച്ചുവരികയായിരുന്നു രവി. കാട്ടാന വരുന്നത് കണ്ട് സുഹൃത്തുക്കൾ ബൈക്ക് ഉപേക്ഷിച്ച് ഓടിമാറി. എന്നാൽ രവിക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. കാട്ടാന പാഞ്ഞടുക്കുകയും ആക്രമിക്കുകയം ചെയ്തു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. Story Highlights : […]

from Twentyfournews.com https://ift.tt/PipBofA
via IFTTT

Post a Comment

0 Comments