Header Ads Widget

Responsive Advertisement

കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിച്ചു; കൊൽക്കത്തയിൽ ശുചീകരണ തൊഴിലാളിയുടെ കൈവിരൽ അറ്റു

ശുചീകരണ ജോലിക്കിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പരുക്ക്. സെന്‍ട്രല്‍ കൊല്‍ക്കത്തയിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. ബാപി ദാസിനാണ് (58) പരുക്കേറ്റത്. സെൻട്രൽ കൊൽക്കത്തയിലെ ബ്ലോച്ച്മാൻ സ്ട്രീറ്റിൻ്റെയും എസ് എൻ ബാനർജി റോഡിൻ്റെയും ഭാഗത്തെ ശുചീകരണത്തിനിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ബാപി ദാസിന്റെ കൈവിരലുകള്‍ അറ്റു പോയി. എന്‍ആര്‍എസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ചികിത്സയിലാണ്. ബാപി ദാസിന്റെ മൊഴിയെടുക്കാനായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. Read Also:മണിപ്പൂരിൽ മന്ത്രിയുടെ […]

from Twentyfournews.com https://ift.tt/rDMs83C
via IFTTT

Post a Comment

0 Comments