Header Ads Widget

Responsive Advertisement

കാസർഗോഡ് കുമ്പളയിലെ മണൽവേട്ട; മണൽ കടത്തിയ തോണികൾ പിടിച്ചെടുത്ത് നശിപ്പിച്ചു

കാസർഗോഡ് കുമ്പളയിലെ മണൽവേട്ടയെ തുടർന്ന് രാത്രിയിലും കർശന പരിശോധന. തോണികൾ പിടിച്ചെടുത്തു നശിപ്പിക്കുന്നു. മണൽ കടത്തിയ വഞ്ചികളാണ് ജെസിബി ഉപയോഗിച്ച് നശിപ്പിക്കുന്നത്. മൊഗ്രാൽ അഴിമുഖത്താണ് പരിശോധന നടത്തുന്നത്. മണൽക്കടത്ത് മാഫിയയ്ക്ക് വിവരങ്ങൾ കൈമാറിയ കുമ്പള പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കുമ്പള പൊലീസ് സ്റ്റേഷനിലെ 40 കിലോമീറ്റർ തീരദേശ മേഖലയിൽ പരിശോധന കർശനമാക്കിയത്. കുമ്പള സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലാണ് മണൽ കടത്തിന് ഉപയോഗിച്ച വഞ്ചികൾ പിടിച്ചെടുത്ത് നശിപ്പിച്ചത്. പിടിച്ചെടുത്ത […]

from Twentyfournews.com https://ift.tt/N4KvGPB
via IFTTT

Post a Comment

0 Comments