Header Ads Widget

Responsive Advertisement

റഷ്യ-യുക്രെയ്ൻ യുദ്ധം; മധ്യസ്ഥത വഹിക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചതായി യുക്രെയ്ൻ പ്രസിഡന്റ്

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് പ്രതികരണം. ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലെത്തിയ പ്രധാനമന്ത്രി അടുത്ത ദിവസം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഇരുനേതാക്കളും ഫോണിൽ സംസാരിച്ചത്. സമാധാനം പുനസ്ഥാപിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ സെലൻസ്കി പ്രധാനമന്ത്രിയോട് […]

from Twentyfournews.com https://ift.tt/hl2ZXzo
via IFTTT

Post a Comment

0 Comments