വയനാട് കുറുക്കൻമൂലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പ് ഇന്നും തെരച്ചിൽ നടത്തും. കഴിഞ്ഞ മൂന്ന് ദിവസമായി ബേഗുർ സംരക്ഷിത വനത്തിലാണ് കടുവയുള്ളത്. നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ വനത്തിനുള്ളിൽ വ്യാപക തെരച്ചിൽ നടത്തിയിരുന്നു. കുംകി ആനയുടെ സഹായത്തോടെയാണ് തെരച്ചിൽ നടത്തുന്നത്. കഴിഞ്ഞ അഞ്ചുദിവസമായി കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ചിട്ടില്ല. മുറിവേറ്റതിനാൽ കടുവ അവശനിലയിലാണെന്നും സംശയമുണ്ട്. Story Highlights : the-search-for-tiger-still-on
from Twentyfournews.com https://ift.tt/3snIjiT
via IFTTT

0 Comments