കോതമംഗലം ബസ് സ്റ്റാൻഡിനു സമീപമുള്ള മത്സ്യ മാർക്കറ്റിൽ തീപിടുത്തം. രാത്രി 9 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്ന് പ്രാഥമിക നിഗമനം. രണ്ട് കടകൾ പൂർണമായി കത്തിനശിച്ചു. കോതമംഗലം ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഉണക്കമീൻ വിറ്റുന്ന കട പൂർണമായും കത്തിനശിച്ചു. പച്ചക്കറി കടയും കത്തിനശിച്ചു. കടകൾക്ക് സമീപത്തുനിന്ന് പുക ഉയരുന്നതുകണ്ട നാട്ടുകാരാണ് ഫയർഫോഴ്സിനെ അറിയിച്ചത്. ഞായറാഴ്ച ആയതിനാൽ കടകൾ തുറന്നിരുന്നില്ല. Story Highlights : fire kothamangalam fish market
from Twentyfournews.com https://ift.tt/3EbEAqH
via IFTTT

0 Comments