കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹം ഏറ്റെടുത്ത് നടത്തി സിആർപിഎഫ് ഉദ്യോഗസ്ഥർ. കോൺസ്റ്റബിൾ ശൈലേന്ദ്ര പ്രതാപ് സിംഗിന്റെ സഹോദരിയുടെ വിവാഹമാണ് സേനാംഗങ്ങൾ മുൻകൈയെടുത്ത് നടത്തിയത്. സിആർപിഎഫ് ജവാന്മാർ ശൈലേന്ദ്ര സിംഗിന്റെ സ്ഥാനത്ത് നിന്നാണ് ചടങ്ങുകൾ നടത്തിയത്. ഉത്തർപ്രദേശിൽ വച്ചായിരുന്നു ചടങ്ങുകൾ. യൂണിഫോമിലായിരുന്നു ജവാൻമാർ വിവാഹത്തിനെത്തിയത്. മുതിർന്ന സഹോദരൻമാർ എന്ന നിലയിൽ സിആർപിഎഫ് ജവാൻമാർ ശൈലേന്ദ്ര പ്രതാപ് സിംഗിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നു എന്നായിരുന്നു സിആർപിഎഫിന്റെ ട്വീറ്റ്. Brothers for life: As elder […]
from Twentyfournews.com https://ift.tt/3dUfeDi
via IFTTT

0 Comments