പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ ഇന്നും നാളെയും ബാങ്ക് ജീവനക്കാർ പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. പൊതുമേഖല സ്വകാര്യ വിദേശ ഗ്രാമീണ ബാങ്ക് ജീവനക്കാരും ഓഫീസർമാരും ആണ് ഇന്ന് പണിമുടക്കുന്നത്. 2021 ബാങ്കിംഗ് നിയമഭേദഗതി ബില്ലിൽ പൊതുമേഖലാ ബാങ്കുകളിലെ സർക്കാർ ഓഹരി ഉടമസ്ഥതയും നിയന്ത്രണങ്ങളും വെട്ടിച്ചുരുക്കുവാനുള്ള വ്യവസ്ഥകളാണുള്ളത് എന്നും ബില്ല് പിൻവലിക്കണമെന്നുമാണ് യൂണിയനുകളുടെ ആവശ്യം. Story Highlights : bank-employees-go-on-strike
from Twentyfournews.com https://ift.tt/3ywCFMj
via IFTTT

0 Comments