ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആഴ്സണലിലെ താരങ്ങൾക്ക് നേരെ വംശീയാധിക്ഷേപം നടത്തിയ ലീഡ്സ് ആരാധകൻ അറസ്റ്റിൽ. വെസ്റ്റ് യോർക്‌ഷയർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആരാധകന് ആജീവനാന്ത വിലക്കേർപ്പെടുത്തും. മത്സരത്തിൽ ആഴ്സണൽ ഒന്നിനെതിരെ 4 ഗോളുകൾക്ക് വിജയിച്ചിരുന്നു. ആഴ്‌സണൽ ബെഞ്ചിലിരുന്ന താരങ്ങളാണ് വംശീയ അധിക്ഷേപത്തിന് ഇരയായത്. നുനോ ടവരസും നികോളാസ് പെപ്പെയും വാം അപ്പ് ചെയ്യുന്നതിനിടെ ഗാലറിയിൽ നിന്ന് ഇയാൾ അധിക്ഷേപം നടത്തുകയായിരുന്നു. സംഭവം ആഴ്‌സണൽ താരം റോബ് ഹോൾഡിങ് റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തി. പിന്നീട് പരിശീലകൻ മൈക്കൽ ആർതേറ്റയും […]
from Twentyfournews.com https://ift.tt/3yI7Fcj
via IFTTT

0 Comments