സീറോ മലബാർ സഭയിൽ ഏകീകൃത കുർബാന നടപ്പിലാക്കാനുള്ള തീരുമാനത്തിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ വൈദികർ സമരം ശക്തമാക്കുകയാണ്. ഇതിൻറെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് വൈദികർ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. ജനാഭിമുഖ കുർബാന തുടരാനുള്ള അനുവാദം സ്ഥിരപ്പെടുത്തി ലഭിക്കും വരെ സമരം തുടരാനാണ് വൈദികരുടെ തീരുമാനം. വൈദികനായ ഡോക്ടർ ബാബു ജോസഫ് കളത്തിലാണ് എറണാകുളം ബിഷപ് ഹൗസിൽ അനിശ്ചിതകാല നിരാഹാരസമരം കിടക്കുന്നത്. ഏകീകൃത കുർബാന നടപ്പിലാക്കാൻ അതിരൂപതയ്ക്ക് ലഭിച്ചിട്ടുള്ള ഒഴിവ് ഇല്ലാതാക്കാനുള്ള ശ്രമമാണ് സിനഡ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും വൈദികർ ആരോപിക്കുന്നുണ്ട്. […]
from Twentyfournews.com https://ift.tt/3Gof2bL
via IFTTT

0 Comments