നരേന്ദ്ര മോദി ഭരണത്തിൽ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്കു നീങ്ങുകയാണെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. കർണാടകയിലെ ഹിജാബ് സംഘർഷങ്ങളെ സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ദാരിദ്ര്യത്തെയും വിലക്കയറ്റത്തെയും കുറിച്ചല്ല അയോധ്യയെയും കാശിയെയും കുറിച്ചാണ് ബിജെപി ചർച്ച ചെയ്യുന്നതെന്നും ലാലു കുറ്റപ്പെടുത്തി. വ്യാഴാഴ്ച ചേരുന്ന ആർജെഡി ദേശീയ നിർവാഹക സമിതി യോഗത്തിൽ പങ്കെടുക്കാനാണ് ലാലു പട്നയിൽ തിരിച്ചെത്തിയത്. കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസിൽ 15ന് കോടതി വിധി വരാനിരിക്കെയാണ് ആർജെഡി ദേശീയ നിർവാഹക സമിതി യോഗം ചേരുന്നത്. Read […]
from Twentyfournews.com https://ift.tt/vRdhELy
via IFTTT

0 Comments