സ്വന്തം നിലപാടുകളും രാഷ്ട്രീയവും ധൈര്യപൂര്‍വം വിളിച്ചുപറഞ്ഞ വ്യക്തിയാണ് കെപിഎസി ലളിതയെന്ന് കെ കെ ശൈലജ എംഎല്‍എ. സ്വന്തം രാഷ്ട്രീയവും നിലപാടുമൊക്കെ പരസ്യമായി പറയാന്‍ കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ മടിയാണ്. പക്ഷേ കെപിഎസി ലളിത അക്കാര്യം ആര്‍ജവത്തോടെ തുറന്നുപറഞ്ഞു. എക്കാലത്തും സാമൂഹിക പ്രതിബദ്ധത പുലര്‍ത്തിയിരുന്ന നടിയാണ് വിടപറഞ്ഞതെന്നും കെ കെ ശൈലജ ട്വന്റിഫോറിനോട് പറഞ്ഞു. വ്യത്യസ്ത ജാതിയിലും മതത്തിലും രാഷ്ട്രീയത്തിലുമൊക്കെ വിശ്വസിക്കുന്നവരാണ് കലയെ സ്‌നേഹിക്കുന്നവരും സിനിമകള്‍ കാണുന്നവരും. അവരുടെ പെര്‍ഫോമന്‍സും കഴിവും ഒക്കെ കണ്ടാണ് നമ്മളെല്ലാം കലാംരംഗത്തുള്ളവരെ ഇഷ്ടപ്പെടുന്നത്. പക്ഷേ […]
from Twentyfournews.com https://ift.tt/CWpqSV4
via IFTTT

0 Comments