ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദ്ദംശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച് അതിതീവ്രന്യൂന മര്‍ദ്ദമായി മാറിയേക്കും. വടക്ക്, വടക്ക്-പടിഞ്ഞാറന്‍ ദിശയില്‍ ശ്രീലങ്കയുടെ കിഴക്കന്‍ തീരം വഴിവടക്കന്‍ തമിഴ്‌നാട് തീരത്തേക്ക് ന്യൂനമര്‍ദം സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രം കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് […]
from Twentyfournews.com https://ift.tt/WQnjEdu
via IFTTT

0 Comments