ഡൽഹി വിവേക് വിഹാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച യുവാവ് പിടിയിൽ. പെൺകുട്ടികളെ ഭിക്ഷ യാചിക്കാൻ കൊണ്ടുപോകുകയായിരുന്നു ഇയാൾ. 40 കാരനായ പ്രതി സഞ്ജയ് മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് അറിയിച്ചു. ഇ-റിക്ഷാ ഡ്രൈവറുടെ സഹായത്തോടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. പെൺകുട്ടികൾ സുരക്ഷിതരാണെന്നും രക്ഷിതാക്കൾക്ക് കൈമാറിയതായും പൊലീസ് കൂട്ടിച്ചേർത്തു. വിവേക് വിഹാറിലെ ബാലാജി ക്ഷേത്രത്തിൽ നിന്ന് ചിന്താമണി ചൗക്കിലേക്ക് രണ്ട് പെൺകുട്ടികളുമായി സഞ്ജയ് ഇ-റിക്ഷയിൽ കയറി. ഇയാളുടെ സംസാരത്തിൽ സംശയം തോന്നിയ ഡ്രൈവർ യുവാവിനോട് പെൺകുട്ടികളെ കുറിച്ച് […]
from Twentyfournews.com https://ift.tt/FhesYzu
via IFTTT

0 Comments