ഒരു പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം കറുവപ്പട്ട ഏറെ ഗുണകരമാണ്. ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും കറുവപ്പട്ട പല രീതിയിൽ ഉപയോഗിക്കാം. ഭക്ഷണത്തിൽ കറുവപ്പട്ട ഉൾപ്പെടുത്തിയാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം… ഒന്ന് കറുവപ്പട്ടയ്ക്ക് ആന്റിഓക്സിഡന്റ്, ആന്റി ഡയബറ്റിക്, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. രക്തപ്രവാഹത്തെ ബാധിക്കുന്ന ഒരു തരം കാൻഡിഡയ്ക്കെതിരെ കറുവപ്പട്ട എണ്ണ ഫലപ്രദമാണെന്ന് 2016 ലെ ലബോറട്ടറി പഠനം കണ്ടെത്തി. ഇതിന്റെ ആന്റിമൈക്രോബയൽ ഗുണങ്ങളായിരിക്കാം ഇതിന് കാരണം. […]
from Twentyfournews.com https://ift.tt/vSjaAiD
via IFTTT

0 Comments