പത്തുവയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡെപ്യൂട്ടി തഹസിൽദാർ കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി. ശിക്ഷ ചൊവ്വാഴ്‌ച വിധിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ പോക്‌സോ കോടതി ജഡ്‌ജി കെ.വി. രജനീഷാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പീഡനത്തിനിരയായ കുട്ടി പഠിക്കാൻ മിടുക്കിയായിരുന്നു. പെൺകുട്ടി പഠനത്തിൽ നിന്ന് പിന്നോട്ടു പോയത് ശ്രദ്ധയില്‍പ്പെട്ട ക്ലാസ് ടീച്ചർ കുട്ടിയോട് കാര്യങ്ങൾ അന്വേഷിക്കുകയും കുട്ടി പിതാവിൽ നിന്നുണ്ടായ ശാരീരിക ഉപദ്രവങ്ങൾ വെളിപ്പെടുത്തുകയുമായിരുന്നു. ഹെഡ്‌മിസ്ട്രസിന്റെയും സ്‌കൂൾ കൗൺസിലറുടെയും ഇടപെടലില്‍ പാങ്ങോട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്. Read Also […]
from Twentyfournews.com https://ift.tt/9VBfIgq
via IFTTT

0 Comments