നാല് മാസം പ്രായമുള്ള വളർത്തുപൂച്ചയെ തല്ലിക്കൊന്ന അയൽവാസിക്കെതിരെ പൊലീസ് കേസ്. പൂനെയിലെ ഗോഖലെ നഗറിലാണ് സംഭവം. ഗോഖലെ നഗറിൽ താമസിക്കുന്ന ശിൽപ നീലകാന്ത് ഷിർക്കിനെതിരെയാണ് കേസെടുത്തത്. പ്രശാന്ത് ദത്താത്രയ ഗാഥെയുടെ നാല് മാസം പ്രായമുള്ള വളർത്തുപൂച്ചയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പരാതിയിലാണ് അയൽവാസിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഏപ്രിൽ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. മൃഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. Read Also : ഓസ്ട്രേലിയയിൽ വളർത്തുപൂച്ചകളെ പുറത്തുവിടുന്നത് […]
from Twentyfournews.com https://ift.tt/BJYUclz
via IFTTT

0 Comments