പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊല ചെയ്തവര്‍ക്ക് രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്‌ഐആര്‍. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടത്തിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. ആരെയും പ്രതിചേര്‍ത്തിട്ടില്ല. സുബൈറിന്റെ പിതാവ് അബൂബക്കറിന്റെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ ആക്രമിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു. പ്രതികള്‍ കേരളം വിട്ടെന്ന സൂചനയെ തുടര്‍ന്ന് തമിഴ് നാട്ടിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.എഫ്‌ഐആറിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തില്‍ നിലവില്‍ അഞ്ച് സിഐമാരുണ്ടെന്നും […]
from Twentyfournews.com https://ift.tt/pEHPjlU
via IFTTT

0 Comments