ട്വിറ്ററിനെ സ്വന്തമാക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ തന്ത്രങ്ങളും ഒടുവിലെ വിജയവുമെല്ലാം സംബന്ധിച്ച വാര്‍ത്തകള്‍ കെട്ടടങ്ങുന്നതിനിടെ വീണ്ടും ചര്‍ച്ചയായി മസ്‌കും ട്വിറ്ററും. മസ്‌കിന്റെ പകുതിയിലേറെ ട്വിറ്റര്‍ ഫോളോവേഴ്‌സും വ്യാജന്മാരാണെന്ന ഒരു ഓണ്‍ലൈന്‍ ടൂളിന്റെ കണ്ടെത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. മസ്‌കിന്റെ പകുതി ഫോളോവേഴ്‌സും സ്പാം അക്കൗണ്ടുകളോ ബോട്‌സോ ആണെന്നാണ് സ്പാര്‍ക്ക്‌ടോറോ ടൂളിന്റെ കണ്ടെത്തല്‍. 90 മില്യണ്‍ ഫോളോവേഴ്‌സാണ് മസ്‌കിന് ട്വിറ്ററിലുള്ളത്. സ്പാര്‍ക്ക്‌ടോറോ മസ്‌ക് ഫോളോവേഴ്‌സിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വിശകലനം ചെയ്താണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ മറ്റ് സ്ഥിരീകരണമോ പ്രതികരണങ്ങളോ പുറത്തുവന്നിട്ടില്ല. പലതവണ […]
from Twentyfournews.com https://ift.tt/sdZmSQn
via IFTTT

0 Comments