അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ നേരിടുന്ന അവകാശ ലംഘനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ. പെൺകുട്ടികളുടെ മനുഷ്യാവകാശങ്ങളും, മൗലികാവകാശങ്ങളും നിയന്ത്രിക്കുന്ന നയങ്ങൾ പിൻവലിക്കാനും താലിബാനോട് ആവശ്യപ്പെട്ടു. വനിതാ ടെലിവിഷൻ അവതാരകർ മുഖം മറയ്ക്കണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് യുഎൻഎസ്‌സിയുടെ പ്രതികരണം. വിദ്യാഭ്യാസം, തൊഴിൽ, സഞ്ചാരസ്വാതന്ത്ര്യം, പൊതുജീവിതത്തിൽ സ്ത്രീകളുടെ സമ്പൂർണ്ണവും തുല്യവുമായ പങ്കാളിത്തം എന്നിവയുടെ കടുത്ത ലംഘനമാണ് സംഭവിക്കുന്നത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സ്വാതന്ത്ര്യം നിഷേധിക്കുന്ന നയങ്ങളിൽ ആശങ്ക അറിയിക്കുന്നു. കാലതാമസം കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമെന്നും, പെൺകുട്ടികളുടെ പഠനം ഉറപ്പ് വരുത്തണമെന്നും […]
from Twentyfournews.com https://ift.tt/rayiG18
via IFTTT

0 Comments