മുംബൈയിൽ നിന്ന് ദുർഗാപൂരിലേക്കുള്ള സർവീസിനിടെ സ്‌പൈസ് ജെറ്റ് ബോയിംഗ് ബി 737 വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. വിമാനത്തിലെ യാത്രക്കാരിൽ പലർക്കും പരുക്കേറ്റിട്ടുണ്ട്. വൈകാതെ തന്നെ വിമാനം ദുർഗാപൂരിൽ സുരക്ഷിതമായി ഇറക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. ദുർഗാപൂരിൽ എത്തിയ ഉടൻ യാത്രക്കാർക്ക് വൈദ്യസഹായം നൽകുകയും ചെയ്തു. സംഭവം ദൗർഭാഗ്യകരമാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും സ്പൈസ് ജെറ്റ് പ്രതികരിച്ചു. Story Highlights: SpiceJet Flight Hits Turbulence Passengers Injured
from Twentyfournews.com https://ift.tt/9vWxJpT
via IFTTT

0 Comments