പത്തനംതിട്ട കലഞ്ഞൂരില്‍ കെഎസ്ഇബി ജീവനക്കാരന് മര്‍ദനമേറ്റു. ബില്ലടയ്ക്കാനെത്തിയ യുവാവുമായുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. സംഭവത്തില്‍ കലഞ്ഞൂര്‍ സ്വദേശി രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു ( KSEB employee assaulted Pathanamthitta ). ഇന്നലെയാണ് കലഞ്ഞൂര്‍ കെഎസ്ഇബി ഓഫിസിലെ ക്യാഷ്യറായ വേണുഗോപാലിന് ഓഫിസില്‍ വച്ച് മര്‍ദനമേറ്റത്. വൈദ്യുതി ബില്‍ അടയ്ക്കാനെത്തിയ രഞ്ജിത്ത്, ബാക്കി പൈസ ചോദിച്ചതോടെയാണ് പരസ്പരം തര്‍ക്കം ആരംഭിച്ചത്. പ്രകോപിതനായ രഞ്ജിത്ത് ഓഫിസിനുള്ളില്‍ കടന്ന് വേണുഗോപാലിനെ തല്ലുകയായിരുന്നു. ഇതോടെ കെഎസ്ഇബി ജീവനക്കാര്‍ കൂടി രഞ്ജിത്തിനെ പിടിച്ചു വച്ചു. […]
from Twentyfournews.com https://ift.tt/vNDnSG7
via IFTTT

0 Comments