ഡബ്ല്യുബിഎഫ് ഓൾ ആഫ്രിക്ക ബോക്സിങ് മത്സരത്തിനിടെ റിങ്ങിൽ കുഴഞ്ഞുവീണ ദക്ഷിണാഫ്രിക്കൻ ബോക്സർ സിമിസോ ബുതെലെസി ചികിത്സയിലിരിക്കെ മരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു ( Boxer Simiso Buthelezi die ). കിഴക്കൻ നഗരമായ ഡർബനിൽ ഞായറാഴ്ചയാണ് സംഭവം. ബുതെലെസി അലക്ഷ്യമായി റിങ്ങിൽ ഇടിക്കുന്നത് കണ്ട റഫറി മത്സരം നിർത്തിവെച്ചു. താമസിയാതെ കുഴഞ്ഞുവീണ 24കാരനെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്.
from Twentyfournews.com https://ift.tt/nqN8xFk
via IFTTT

0 Comments