Header Ads Widget

Responsive Advertisement

യുവാവിനെ വെട്ടിപ്പരുക്കേല്പിച്ചു; സിനിമാ താരം വിനീത് തട്ടിൽ ഡേവിഡ് അറസ്റ്റിൽ

സിനിമാ താരം വിനീത് തട്ടിൽ ഡേവിഡ് തൃശൂരിൽ അറസ്റ്റിൽ. തുറവൂർ സ്വദേശി അലക്സിനെ വെട്ടിപ്പരുക്കേല്പിച്ചതിനാണ് അറസ്റ്റ്. സാമ്പത്തിക തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. അന്തിക്കാട് പൊലീസാണ് വധശ്രമത്തിന് കേസെടുത്തത്. അല്പസമയം മുൻപായിരുന്നു അറസ്റ്റ്. അലക്സുമായി വിനീതിന് സാമ്പത്തിക തർക്കങ്ങളുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ അലക്സ് വിനീതിൻ്റെ വീട്ടിലെത്തി. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനു പിന്നാലെയാണ് വടിവാൾ കൊണ്ട് വിനീത് തട്ടിൽ അലക്സിനെ വെട്ടിയത്. ആക്രമണത്തിൽ അലക്സിൻ്റെ കൈക്ക് പരുക്കേറ്റു. Story Highlights: vineeth thattil david arrest

from Twentyfournews.com https://ift.tt/Tsp50B1
via IFTTT

Post a Comment

0 Comments