Header Ads Widget

Responsive Advertisement

സിപിഐഎം നേതാവും മുൻ മത്സ്യഫെഡ് ചെയർമാനും ആയിരുന്ന വിവി ശശീന്ദ്രൻ അന്തരിച്ചു

സിപിഐഎം നേതാവും മുൻ മത്സ്യഫെഡ് ചെയർമാനും ആയിരുന്ന വിവി ശശീന്ദ്രൻ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. കരുനാഗപ്പള്ളി സ്വദേശിയായ വിവി ശശീന്ദ്രൻ കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന അഭിഭാഷകൻ കൂടിയായിരുന്നു. സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗവും, മത്സ്യത്തൊഴിലാളി യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ അംഗമാണ്. മൃതദേഹം ഇപ്പോൾ കൊല്ലം എൻ എസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Story Highlights:

from Twentyfournews.com https://ift.tt/R2k6T03
via IFTTT

Post a Comment

0 Comments