വിഴിഞ്ഞം തുറമുഖ നിർമ്മാണ സമരത്തിനിടെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളും സമരസമിതിയും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ജില്ലാ കളക്ടർ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പരാതിക്കിടയാക്കിയ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കില്ലെന്ന് കളക്ടർ ഉറപ്പ് നൽകി. വൈദികരുടെ പരാതി പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. എന്നാൽ നേരത്തെ തീരുമാനിച്ച സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു. നേരത്തെ തുറമുഖ കവാടത്തിന് മുന്നിലെ സമരപ്പന്തൽ, പ്രധാന ഗേറ്റിന് സമീപത്തേക്ക് മാറ്റി സ്ഥാപിക്കാൻ ശ്രമിച്ചതോടെയാണ്സംഘർഷങ്ങൾക്ക് തുടക്കം. രാവിലെ […]
from Twentyfournews.com https://ift.tt/lTO19my
via IFTTT

0 Comments