പൂനയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി കരള്‍ കൊണ്ടുപോകുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍ പെട്ടു. കോലാപൂരില്‍ നിന്ന് പൂനെയിലെ ആശുപത്രിയിലേക്ക് കരള്‍ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സാണ് പൂനെ സത്താറ റോഡിലെ കികാവിയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കരള്‍ മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റി പൂനെയിലെ റൂബി ഹാള്‍ ക്ലിനിക്കിലേക്ക് എത്തിക്കാന്‍ സാധിച്ചുവെന്നും ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആംബുലന്‍സിന്റെ ടയര്‍ പൊട്ടിയതാണ് അപകട കാരണം. ആംബുലന്‍സ് ഡ്രൈവര്‍ക്കും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. Story […]
from Twentyfournews.com https://ift.tt/B10si8C
via IFTTT

0 Comments