ഒഡീഷയിൽ 700ലധികം സജീവ നക്സലുകളും അനുഭാവികളും കീഴടങ്ങി. മൽക്കൻഗിരി പൊലീസിനും ബിഎസ്‌എഫിനും മുന്നിൽ, അന്ദ്രാഹൽ ബിഎസ്‌എഫ് ക്യാമ്പിലാണ് ഇവർ കീഴടങ്ങിയത്. ഈ 700-ൽ 300-ഓളം മിലിഷ്യകളും ഭജഗുഡ, ബിസെയ്ഗുഡ, ഖൽഗുഡ, പത്രാപുട്ട്, ഒണ്ടേപദർ, സംബൽപൂർ, സിന്ധിപുട്ട് ഗ്രാമങ്ങളിൽ നിന്നുള്ളവരാണ്. ഒഡീഷ-ആന്ധ്രാപ്രദേശ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമങ്ങളെല്ലാം നക്സലുകളുടെ പഴയ ശക്തികേന്ദ്രങ്ങളായിരുന്നു. ഈ നക്‌സൽ അനുകൂലികൾ അക്രമ പ്രവർത്തനങ്ങളിൽ സഹായിക്കുകയും സുരക്ഷാ സേനാംഗങ്ങളെയും സിവിലിയന്മാരെയും കൊലപ്പെടുത്തുന്നതിലും ഏർപ്പെട്ടിരുന്നു. നക്‌സലുകൾക്ക് വിവരങ്ങൾ എത്തിച്ചു നൽകുന്നതും ഇവരാണ്. സംസ്ഥാന സർക്കാരിന്റെ […]
from Twentyfournews.com https://ift.tt/PCJw01i
via IFTTT

0 Comments