മധ്യപ്രദേശിലെ ഭാണാപുരയിൽ അനധികൃത മദ്യവേട്ട. അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യവുമായി ബന്ധിപ്പിച്ചിരുന്ന ഹാൻഡ് പമ്പും പൊലീസ് കണ്ടെത്തി. ഹാൻഡ് പമ്പിൽ നിന്ന് മദ്യമാണ് വന്നുകൊണ്ടിരുന്നത്. പരിശോധനയിൽ എട്ട് ഡ്രം മദ്യം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഈ ഡ്രമ്മുകളിലേക്കാണ് ഹാൻഡ് പമ്പ് ബന്ധിപ്പിച്ചിരുന്നത്. കൃഷിയിടങ്ങളിൽ ഒളിപ്പിച്ച നിലയിലുള്ള ചാരായവും പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ആരെയും പിടികൂടാനായിട്ടില്ല. എട്ട് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നും ഇവർ കടന്നുകളഞ്ഞെന്നും പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. Story Highlights: Alcohol Hand Pump Madhya Pradesh
from Twentyfournews.com https://ift.tt/mV80lQ2
via IFTTT

0 Comments