തെലങ്കാനയിലെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മുനുഗോഡ് നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് തീയിട്ടു. നല്‍ഗൊണ്ട ജില്ലയിലെ ചന്ദൂറിലെ പാര്‍ട്ടി ഓഫീസിനാണ് അജ്ഞാതര്‍ തീയിട്ടത്. ഓഫീസിലുണ്ടായിരുന്ന പ്രചരണ സാമഗ്രികള്‍ കത്തിനശിച്ചു. മണ്ഡലത്തില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്.(Congress office set afire in Telangana’s Munugode) മണ്ഡലത്തിലെ എംഎല്‍എയായിരുന്ന രാജഗോപാല്‍ റെഡ്ഡി സ്ഥാനം രാജിവച്ച് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ മൂന്നിനാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളാണ് സംഭവത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. […]
from Twentyfournews.com https://ift.tt/2O3EeZH
via IFTTT

0 Comments