പാലക്കാട് അലനല്ലൂരില്‍ സ്‌കൂളിന്റെ മൂന്നാം നിലയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വിദ്യാര്‍ത്ഥി തന്റെ കൈകള്‍ സ്വയം ബന്ധിച്ച് സ്‌കൂളിന്റെ മൂന്നാം നിലയില്‍ കയറിയിരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേര്‍ ചേര്‍ന്നാണ് തന്നെ കെട്ടിയിട്ടതെന്നാണ് വിദ്യാര്‍ത്ഥി ആദ്യം പൊലീസിനോട് പറഞ്ഞത്. മൊഴികളില്‍ വൈരുധ്യം തോന്നിയ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റതിന്റെയോ അക്രമം നേരിട്ടതിന്റെ പാടുകളുണ്ടായിരുന്നില്ല. കുട്ടിയെ കണ്ടെത്തിയപ്പോള്‍ തന്നെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ മൊഴി […]
from Twentyfournews.com https://ift.tt/iUFGBaT
via IFTTT

0 Comments