വയനാട് പയ്യമ്പള്ളിയിൽ കാട്ടാനയുടെ ആക്രമണം.കുറവാദ്വീപ് റോഡിലെ പടമലയിൽ നിർത്തിയിട്ട ഓട്ടോ കാട്ടാന തകർത്തു. അപ്പപാറ സ്വദേശി സൈദലവിയുടെ ഓട്ടോയാണ് തകർത്തത്. മൂന്ന് ആനകളിൽ നിന്ന് കൂട്ടം തെറ്റിയ ആനയാണ് ജനവാസ മേഖലയിലെത്തിയത്.കാട്ടാനകൾ പുഴ കടന്ന് കാട് കയറിയതായി വനപാലകർ അറിയിച്ചു. കാട്ടാന ശല്യം രൂക്ഷമായ മേഖലയാണിത്. Story Highlights: Wild Elephant Attack Wayanad
from Twentyfournews.com https://ift.tt/qytDW0m
via IFTTT

0 Comments