ക്രിസ്മസിന് പിന്നാലെ കർണാടകയിൽ പള്ളിക്ക് നേരെ ആക്രമണം. മൈസൂരു പെരിയപട്ടണയിലെ സെന്റ് മേരീസ് പള്ളിയിൽ ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. പള്ളിയിൽ ആക്രമണം നടത്തിയ അജ്ഞാതർ ഉണ്ണി യേശുവിന്റെ പ്രതി തകർത്തതായി പൊലീസ് പറഞ്ഞുവെന്ന് എൻ.ഡി.ടി.വി നൽകിയ റിപ്പോർട്ടിൽ പറയുന്നു. മൈസൂരിലെ പെരിയപട്ടണയിലുള്ള സെന്റ് മേരീസ് പള്ളിയിലാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. ക്രിസ്മസ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് പള്ളി തകർത്തത്. ക്രമസമാധാനം കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പ്രതികൾ ഇപ്പോഴും ഒളിവിലാണ്. […]
from Twentyfournews.com https://ift.tt/JroTDqd
via IFTTT

0 Comments