ആന്തൂര്‍ റിസോര്‍ട്ട് വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ .പി ജയരാജന്‍. വിവാദങ്ങളൊക്കെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ്. ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും ഇപി ജയരാജന്‍ പറഞ്ഞു. ‘ഇതിനു മുന്‍പും ഞാനിതൊക്കെ ചെയ്തിട്ടുണ്ട്. താന്‍ പല സംരംഭങ്ങള്‍ക്കും നേതൃത്വം വഹിച്ചു. വിസ്മയ പാര്‍ക്ക്, കണ്ടല്‍ പാര്‍ക്ക്, പാപ്പിനിശേരി ഹോമിയോ ആശുപത്രി, പരിയാരത്തെ കാലിത്തീറ്റ നിര്‍മാണ ഫാക്ടറിയൊക്കെ ഞാന്‍ മുന്‍കൈ എടുത്തവയില്‍ ഉള്‍പ്പെടും. വിവാദങ്ങളില്‍ എനിക്കൊന്നും പറയാനില്ല. റിസോര്‍ട്ടിനായി എല്ലാവരെയും ഒരുമിപ്പിച്ചു. ഇതെല്ലാം ജനങ്ങള്‍ക്കറിയാം’. ഇ പി ജയരാജന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. […]
from Twentyfournews.com https://ift.tt/q4F2GZT
via IFTTT

0 Comments