ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെരുവഴിയില്‍. ചെന്നൈ എറണാകുളം എസി സ്ലീപ്പര്‍ ബസ്സാണ് പെരുവഴിയിലായത്.പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപമെത്തിയപ്പോഴാണ് വാഹനത്തിലെ ഡീസല്‍ തീര്‍ന്നത്. തുടര്‍ന്ന് ബസില്‍ നിന്നിറങ്ങിയ യാത്രക്കാര്‍ കിട്ടിയ വണ്ടിക്ക് യാത്ര തുടരുകയായിരുന്നു. ഇന്ന് രാവിലെ 9 30ന് എറണാ കുളത്തേക്ക് വരികയായിരുന്നു ബസ്. ടോള്‍ പ്ലാസയ്ക്ക് സമീപം വച്ച് വാഹനം നിന്നെങ്കിലും ഇന്ധനം തീര്‍ന്ന വിവരം ജീവനക്കാര്‍ ആദ്യം അറിഞ്ഞിരുന്നില്ല. ഇന്ധനം കഴിഞ്ഞതാണെന്ന് മനസിലാക്കി അഞ്ച് ലിറ്റര്‍ ഡീസല്‍ എത്തിച്ച് ഒഴിച്ചെങ്കിലും […]
from Twentyfournews.com https://ift.tt/gEZvIjk
via IFTTT

0 Comments