Header Ads Widget

Responsive Advertisement

കളമശേരി മെഡിക്കല്‍ കോളജിൽ പുതിയ ലിഫ്റ്റ് ഉടനെ പ്രവർത്തന സജ്ജമാക്കും

എറണാകുളം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലെ പുതിയ ലിഫ്റ്റ് ഉടനെ പ്രവർത്തന സജ്ജമാകുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ അറിയിച്ചു. 20 വർഷം പഴക്കമുള്ള ലിഫ്റ്റ് പ്രവർത്തന രഹിതമായതിനെ തുടർന്ന് ആധുനികമായ പുതിയ ലിഫ്റ്റ് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം സ്ഥാപിച്ചിട്ടുണ്ട്. ഇതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധന പൂർത്തിയാക്കി ലൈസൻസ് ലഭിക്കേണ്ടതുണ്ട്. ഈ നടപടി അന്തിമഘട്ടത്തിലാണ്.ലൈസൻസ് ലഭിച്ചാലുടൻ ലിഫ്റ്റ് പ്രവർത്തിപ്പിക്കാനാകുമെന്ന് സൂപ്രണ്ട് അറിയിച്ചു. കളമശേരി മെഡിക്കല്‍ കോളജിലെ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് മൃതദേഹം ചുമന്നിറക്കേണ്ടി വന്നിരുന്നു. […]

from Twentyfournews.com https://ift.tt/hpjLbFr
via IFTTT

Post a Comment

0 Comments