അബുദാബിയിൽ ഇറച്ചി മുറിയ്ക്കുന്ന മെഷീനിൽ കുടുങ്ങി കൈ നഷ്ടമായതിനെത്തുടർന്ന് തൊഴിലാളിക്ക് 150,000 ദിർഹം പ്രതിഫലം നൽകാൻ ഉത്തരവ്. തൊഴിലാളിയുടെ ശാരീരികവും ഭൗതികവുമായ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരമായാണ് അബുദാബി അപ്പീൽ കോടതി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. 200,000 ദിർഹം നഷ്ടപരിഹാരമാണ് തൊഴിലാളി കോടതിയിൽ ആവശ്യപ്പെട്ടത്. മെഷീനിൽ കൈ കുടുങ്ങിയപ്പോൾ താൻ ഡ്യൂട്ടിയിലായിരുന്നു. സുരക്ഷ ഒരുക്കുന്നതിൽ കമ്പനി പരാജയപ്പെട്ടു. ഇത് അനാസ്ഥയാണെന്ന് തൊഴിലാളി വാദിച്ചു. ഇതൊക്കെയാണ് തൻ്റെ അപകടത്തിനു കാരണമായതെന്നും തൊഴിലാളി വാദിച്ചു. Story Highlights: abudhabi hand accident employee
from Twentyfournews.com https://ift.tt/C6tD4Tw
via IFTTT

0 Comments