ശക്തമായ പോരാട്ടത്തിന് സജ്ജരാകണമെന്ന് നേതാക്കളോടും പ്രവർത്തകരോടും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി എത്രത്തോളം ഉയരുകയും വിജയിക്കുകയും ചെയ്യുന്നുവോ അത്രയധികം പ്രതിപക്ഷത്തിന്റെ ആക്രമണങ്ങളുണ്ടാകുമെന്നും മോദി മുന്നറിയിപ്പ് നൽകി. ‘പാർട്ടി മുന്നേറുന്തോറും മറുവശത്ത് നിന്നുള്ള ആക്രമണങ്ങളും വർധിക്കും. ശക്തമായ പോരാട്ടത്തിന് തയ്യാറാവണം’- മോദി നിർദ്ദേശിച്ചു. അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ പ്രതിപക്ഷം ജെപിസി ആവശ്യപ്പെടുന്നത് തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി മോദിയുടെ പരാമർശം. പാര്‍ലമെന്റ് കെട്ടിടത്തില്‍ രാവിലെയാണ് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്. […]
from Twentyfournews.com https://ift.tt/Y1E4abd
via IFTTT

0 Comments