വന്ദേഭാരത് സില്‍വര്‍ ലൈന് ഒരിക്കലും ബദലാകില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. അതിവേഗ ട്രെയിന്‍ ആണ് നമ്മുടെ നാടിനാവശ്യം. ഇതൊരു പുതിയ വണ്ടി, നല്ല വണ്ടി, വന്ദേഭാരത് വരുന്നതില്‍ സന്തോഷമുണ്ടെന്നും കടകംപള്ളി പ്രതികരിച്ചു.(Kadakampally Surendran over Vande Bharat train Kerala) കേരളത്തിലെ റെയില്‍വേ ട്രാക്കുകളിലൂടെ അതിവേഗത്തില്‍ ഓടാന്‍ വന്ദേഭാരതിന് കഴിയില്ല. അവിടെയാണ് സില്‍വര്‍ ലൈനിന്റെ പ്രസക്തി. പ്രധാനമന്ത്രിക്ക് തന്നെ ഇക്കാര്യം മനസിലായിട്ടുണ്ടാകുമെന്ന് കടകംപള്ളി പറഞ്ഞു. 7-8 വേണ്ടേ വന്ദേഭാരതിന് കണ്ണൂരിലെത്താന്‍. പക്ഷേ മൂന്നര മണിക്കൂര്‍ കൊണ്ടെങ്കിലും കണ്ണൂരിലെത്തുകയാണ് […]
from Twentyfournews.com https://www.twentyfournews.com/2023/04/25/kadakampally-surendran-over-vande-bharat-train-kerala.html
via IFTTT

0 Comments