ജൂലൈ 31ന് വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഹരിയാനയിലെ നുഹിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം നീട്ടി. ഓഗസ്റ്റ് 8 വരെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ഹരിയാന സർക്കാർ. അതേസമയം, നുഹിലെ ബുൾഡോസർ ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. നുഹിലെ സഹാറ ഫാമിലി റെസ്റ്റോറന്റ് അധികൃതർ തകർത്തു. പൽവാളിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ഓഗസ്റ്റ് 7 വരെ നീട്ടിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. […]
from Twentyfournews.com https://ift.tt/Ea5vfup
via IFTTT

0 Comments