മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു. മത്സ്യ ബന്ധനം കഴിഞ്ഞു വന്ന വള്ളം അഴിമുഖത്ത് രൂപപ്പെട്ട മണൽതിട്ടയിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി അനിലിൻ്റെ ഉടമസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് അപകടത്തിൽപെട്ടത്. വള്ളത്തിൽ 26 മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. വള്ളത്തിന് കേടുപാടുകൾ സംഭവിച്ചു. വള്ളം മുതലപ്പൊഴി ഹാർബറിലേക്ക് നീക്കി. ഇന്നലെയും അഴിമുഖത്ത് സമാനമായ അപകടം ഉണ്ടായിരുന്നു. 33 മത്സ്യതൊഴിലാളികളുണ്ടായിരുന്ന വള്ളം നിയന്ത്രണം നഷ്ടപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു. മത്സ്യതൊഴിലാളികളുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള മറൈൻ എൻഫോഴ്സ്മെൻറിൻ്റെ ബോട്ടും ഇന്നലെ അപകടത്തിൽ […]
from Twentyfournews.com https://ift.tt/NuoGEtz
via IFTTT

0 Comments