ലയണൽ മെസി ടീമിന്റെ ഭാഗമായതിന് ശേഷം വിജയങ്ങൾ ശീലമാക്കിയ ഇന്റർ മയാമിക്ക് കഴിഞ്ഞ മത്സരത്തിൽ സമനില കുരുക്ക് നേരിട്ടിരുന്നു. അർജന്റീനിയൻ ഇതിഹാസത്തിൻ്റെ വരവിന് ശേഷം മെസിയുടെ അസിസ്റ്റോ ഗോളോ ഇല്ലാതെ പോയ മത്സരം. സമനിലയുടെ സങ്കടം മാറ്റി വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് മയാമി. ഇത്തവണയും വിജയത്തിൽ അതി നിർണായക സാന്നിധ്യമാവുകയാണ് മെസി. എംഎൽഎസ് കപ്പ് ചാമ്പ്യന്മാരായ ലോസ് ഏഞ്ചൽസ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മെസിയും സംഘവും തകർത്തത്. ഫാകുണ്ടോ ഫാരിയാസ്, ജോർഡി ആൽബ, ലിയോനാർഡോ […]
from Twentyfournews.com https://ift.tt/0ENMBbF
via IFTTT

0 Comments