വില കുത്തനെ കുറഞ്ഞതോടെ തക്കാളി റോഡിൽ തള്ളി കർഷകർ. ആന്ധ്ര പ്രദേശിലെ കുർണൂലിലാണ് കർഷകർ തക്കാളി റോഡിൽ തള്ളിയത്. നിലവിൽ തക്കാളി കിലോയ്ക്ക് നാലു രൂപയാണ് വില. കിലോ 300 രൂപ വരെയെത്തിയിരുന്ന തക്കാളി വിറ്റ് കർഷകർ കോടീശ്വരന്മാരായിരുന്നു. നിലവിലെ വിലയിൽ തൊഴിലാളികൾക്ക് കൂലി കൊടുക്കാനോ അടിസ്ഥാന സാധനങ്ങൾ വാങ്ങാനോ കഴിയിയുന്നില്ലെന്ന് കർഷകർ പറഞ്ഞു. ദിവസങ്ങൾക്കു മുൻപ് തക്കാളി വില 6 രൂപയിലെത്തിയിരുന്നു. കുതിച്ചുയർന്ന തക്കാളി വില സാധാരണക്കാർക്ക് മാത്രമല്ല ഗവൺമെന്റിനും വെല്ലുവിളിയായിരുന്നു. തക്കാളി മോഷ്ടാക്കളെ ഭയന്ന് […]
from Twentyfournews.com https://ift.tt/lgAVXHM
via IFTTT

0 Comments