കൊച്ചി കാക്കനാട്ടെ ലേ ഹായത്ത് ഹോട്ടലിനെതിരെ വീണ്ടും കേസ്. ഹോട്ടിലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതി. തൊടുപുഴ സ്വദേശി നൽകിയ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്തു. ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ചികിത്സ തേടിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം ഇവിടുന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോട്ടയം സ്വദേശി മരിച്ചിരുന്നു. ഇതിന് പിന്നാലെ ഹോട്ടൽ അടപ്പിച്ചിരുന്നു. യുവാവിന്റെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രക്ത സാമ്പിളിന്റെ പരിശോധനയിലൂടെയാണ് ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. രാഹുലിന്റെ ഹൃദയത്തിൽ […]
from Twentyfournews.com https://ift.tt/Cju3tNq
via IFTTT

0 Comments