കരുവന്നൂരിലെ നിക്ഷേപകർക്ക് പണം നൽകേണ്ട ബാധ്യത കേരള ബാങ്കിന് ഇല്ലെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ. കേരള ബാങ്കിന്റെ സഹായം വേണമെന്ന ഒരു അഭ്യർത്ഥനയോ, കത്തോ നിർദേശമോ വന്നിട്ടില്ലെന്നും ആരും ഇതുവരെ അങ്ങനെ ഒരു നിർദേശം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ല, എന്നാൽ സഹകരണ വകുപ്പ് പറഞ്ഞാൽ ആലോചിക്കാം. പക്ഷെ ഈ സമയം വരെ പറഞ്ഞിട്ടില്ല. സഹകരണ മന്ത്രിയുടെ പത്രസമ്മേളനങ്ങളിൽ പലതും കേട്ടതല്ലാതെ ഔദ്യോഗികമായി കേരള ബാങ്കിനെ അറിയിച്ചിട്ടില്ലെന്ന് ഗോപി കോട്ടമുറിക്കൽ വ്യക്തമാക്കി. […]
from Twentyfournews.com https://ift.tt/GC4eaqw
via IFTTT

0 Comments